back to top
Tuesday, June 23, 2026
Homeകണ്ണൂർകണ്ണൂരിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കണ്ണൂരിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം/കണ്ണൂർ: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ കാലാവസ്ഥയിൽ വൻ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ മാത്രമാണ് ഈ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ മറ്റ് ജില്ലകളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ ബുള്ളറ്റിനിലാണ് ഈ വിവരങ്ങളുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments