back to top
Monday, June 29, 2026
Homeകേരളംകൗമാരക്കാരന് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്

കൗമാരക്കാരന് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഷോപ്പിൻ്റെ മുൻവശം വെച്ച് അശ്ലീല ഭാഷയിൽ ചീത്തവിളിച്ചു മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു.

കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി ജിൻഹൗസിൽ മുഹമ്മദ് നൗസിൻ (15) ൻ്റെ പരാതിയിലാണ് കെ.വി.ഷിജു (55) വിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തത്.7 ന് വൈകുന്നേരം 3.30 ന് ആണ് പരാതിക്കാസ്പദമായ സംഭവം.

പരാതിക്കാരനെ തടഞ്ഞുനിർത്തിയ ഒന്നാം പ്രതി കൈചുരുട്ടി മൂക്കിന് കുത്തുകയും കൈ കൊണ്ട് മുഖത്തടിക്കുകയും രണ്ടാം പ്രതി മുടിക്ക് പിടിച്ച് വലിച്ച് താഴെയിട്ട് കാല് കൊണ്ട് കഴുത്തിനു ചവിട്ടി പരിക്കേൽപ്പിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments