back to top
Monday, May 11, 2026
Homeകേരളംസ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അമ്പലത്തറ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. മൂന്നാം മൈൽ പൂതങ്ങാനത്തെ വട്ടക്കയം വീട്ടിൽ രാഘവൻ (49) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30-ഓടെ പുല്ലൂർ ഇരിയ ബംഗ്ലാവ് – പാണത്തൂർ റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളിയായ രാഘവൻ ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം എന്ന് കരുതപ്പെടുന്നു. നാരായണന്റെയും പരേതയായ ജാനകിയുടെയും മകനാണ്.

അമ്പലത്തറ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യ: ബിന്ദു. മക്കൾ: രാധിക, രാഹുൽ. മരുമകൻ: രാഗേഷ്.

സഹോദരങ്ങൾ: രാജു (അമൃത ടിവി, തിരുവനന്തപുരം), രാഗിണി, രജനി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments