back to top
Monday, May 11, 2026
Homekannurചെങ്കോട്ടയിൽ വിള്ളൽ, കണ്ണൂരിൽ യുഡിഎഫ് തരംഗം; പയ്യന്നൂരും തളിപ്പറമ്പും കൈവിട്ടു, പിണറായിയുടെ ഭൂരിപക്ഷത്തിലും ഇടിവ്

ചെങ്കോട്ടയിൽ വിള്ളൽ, കണ്ണൂരിൽ യുഡിഎഫ് തരംഗം; പയ്യന്നൂരും തളിപ്പറമ്പും കൈവിട്ടു, പിണറായിയുടെ ഭൂരിപക്ഷത്തിലും ഇടിവ്

കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലയിൽ ചരിത്രത്തിലില്ലാത്ത വിധം ഇടതുപക്ഷം തകർന്നടിഞ്ഞു. പയ്യന്നൂരും തളിപ്പറമ്പുമടക്കം ഏത് കൊടുങ്കാറ്റിലും പാർട്ടി കൂടെനിൽക്കുമെന്ന് ഉറച്ചുവിശ്വസിച്ച മണ്ഡലങ്ങളിലാണ് യുഡിഎഫ് സുനാമി ആഞ്ഞുവീശിയത്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ 6 ഇടത്ത് എൽഡിഎഫും 5 ഇടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ എൽഡിഎഫിന് ഇത്തവണ 3 നിർണ്ണായക സീറ്റുകൾ നഷ്ടമായി.

അട്ടിമറി വിജയങ്ങൾ:

• പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ, സിറ്റിങ് എംഎൽഎ ടി.ഐ മധുസൂദനനെ 7487 വോട്ടുകൾക്ക് പരാജയപ്പെടുത്തി ചരിത്ര വിജയം നേടി.

• തളിപ്പറമ്പ്: പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി.കെ ഗോവിന്ദൻ യുഡിഎഫ് പിന്തുണയോടെ വിജയിച്ചുകയറി. 1970-ന് ശേഷം ആദ്യമായാണ് ഇവിടെ സിപിഎം തോൽക്കുന്നത്.

• പേരാവൂർ: കെ.കെ ശൈലജയെ പരാജയപ്പെടുത്തി സണ്ണി ജോസഫ് വെന്നിക്കൊടി പാറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വിജയിച്ചെങ്കിലും ആദ്യ ആറ് റൗണ്ടുകളിലും പിന്നിലായിരുന്നു. കഴിഞ്ഞ തവണത്തെ 50,000-ൽ പരം ഭൂരിപക്ഷം ഇത്തവണ 19,000-ലേക്ക് ചുരുങ്ങി. കണ്ണൂർ, ഇരിക്കൂർ മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തി. എൽഡിഎഫ് വിജയിച്ച കല്ല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിലും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments