back to top
Tuesday, May 12, 2026
Homeകേരളംകുട്ടി ഡ്രൈവർമാർ പിടിയിൽ

കുട്ടി ഡ്രൈവർമാർ പിടിയിൽ

ചന്തേര : പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു പോലീസ് പിടിയിൽ വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5 മണിക്ക് പടന്ന മൂസാഹാജിമുക്കിൽ വെച്ചാണ് കെ എൽ 60. വി. 2387 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന 15 കാരനെ എസ്.ഐ. എൻ.കെ. സതീഷ് കുമാറും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമ ഉദിനൂരിലെ എൻ.മുഹമ്മദ് റാസിക്കെതിരെ പോലീസ് കേസെടുത്തു.

നീലേശ്വരം: വാഹന പരിശോധനക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ചു വന്ന ബൈക്ക് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെ കോട്ടപ്പുറം അമ്പലത്തിനു സമീപം വെച്ചാണ് കെ എൽ. 60.സി. 9276 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. ജി. ജിഷ്ണുവും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്തപോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത അമ്മ അമ്പലത്തറ പെരളത്തെ കെ. സുനിതക്കെതിരെ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments