back to top
Monday, May 11, 2026
Homeകേരളംവെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജുവാണ് (52) മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7:30-ഓടെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു അപകടം. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്കേറ്റിട്ടുണ്ട്.

വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു പോലീസുകാർ. പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments