മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മങ്കട വെള്ളില ഭാഗത്തെ പന്തല്ലൂർ മല വ്യൂ പോയിന്റിൽ വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ഇവിടേക്ക് സന്ദർശനത്തിനെത്തിയ ഏഴ് വിദ്യാർത്ഥികൾക്കാണ് ഇടിമിന്നലേറ്റത്. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേർ. മരിച്ച ഒരാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
ആളുകൾ സ്ഥിരമായി പോകുന്ന വ്യൂ പോയിന്റാണിത്. ഇടിമിന്നലേറ്റ ഉടൻ തന്നെ നാല് പേർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ആളുകൾ ഇവരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, രണ്ട് പേർ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് വിദ്യാർത്ഥികൾ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്.

