back to top
Thursday, February 19, 2026
Google search engine
Homeകേരളംഷാഫി പറമ്പിൽ എം.പിക്ക് കോടതി പിരിയുന്നത് വരെ തടവ് ശിക്ഷ;  പിഴയും അടയ്ക്കണം.

ഷാഫി പറമ്പിൽ എം.പിക്ക് കോടതി പിരിയുന്നത് വരെ തടവ് ശിക്ഷ;  പിഴയും അടയ്ക്കണം.

പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എം.പി ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയുന്നത് വരെ (വൈകുന്നേരം 5 മണി വരെ) തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.

• 2022 ജൂൺ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചന്ദ്രനഗറിന് സമീപം ദേശീയപാത ഉപരോധിച്ചത്. അന്ന് പാലക്കാട് എം.എൽ.എ ആയിരുന്നു ഷാഫി.

• കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് അദ്ദേഹം കോടതിയിൽ ഹാജരായത്. കേസിലെ ഒൻപതാം പ്രതിയായ പി. സരിൻ നേരത്തെ കോടതിയിൽ ഹാജരായി 500 രൂപ പിഴയടച്ചിരുന്നു. സംഭവ സമയത്ത് സരിൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments