back to top
Thursday, February 19, 2026
Google search engine
Homeദേശീയംരാജ്യത്തിന്റെ വീരപ്പട്ടം; ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര, മലയാളി താരം പ്രശാന്ത് ബാലകൃഷ്ണന് കീർത്തിചക്ര, ദിൽനയ്ക്ക് ശൗര്യചക്ര

രാജ്യത്തിന്റെ വീരപ്പട്ടം; ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര, മലയാളി താരം പ്രശാന്ത് ബാലകൃഷ്ണന് കീർത്തിചക്ര, ദിൽനയ്ക്ക് ശൗര്യചക്ര

ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു സായുധ സേനാംഗങ്ങൾക്കുള്ള വീര സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സമാധാനകാല സൈനിക ബഹുമതിയായ അശോകചക്ര നൽകി ആദരിച്ചു.

• മലയാളികൾക്ക് അഭിമാനമായി ഗഗൻയാൻ ദൗത്യത്തലവൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര ലഭിച്ചു. ഇദ്ദേഹത്തെ കൂടാതെ മേജർ അർഷദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നിവരും കീർത്തിചക്രയ്ക്ക് അർഹരായി.

• കടൽമാർഗ്ഗം പായ് വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിച്ച കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയ്ക്കും സഹയാത്രിക രൂപയ്ക്കും ശൗര്യചക്ര സമ്മാനിച്ചു. വീരമൃത്യു വരിച്ച ആറുപേരുൾപ്പടെ ആകെ 70 പേർക്കാണ് ഇത്തവണ സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 13 പേർക്ക് ശൗര്യചക്ര ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments