back to top
Thursday, February 19, 2026
Google search engine
Homeകേരളംസ്വത്തുതര്‍ക്കം; നടുറോഡില്‍ നിസ്‌കരിച്ച് യുവതി

സ്വത്തുതര്‍ക്കം; നടുറോഡില്‍ നിസ്‌കരിച്ച് യുവതി

പാലക്കാട്: നഗരത്തിലെ തിരക്കേറിയ നടുറോഡിൽ നിസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. കുടുംബസ്വത്തിനെ കുറിച്ചുള്ള തർക്കം ജനശ്രദ്ധയിൽ കൊണ്ടുവരാനാണ് ഐഎംഎ ജങ്ഷനിലെ റോഡിൽ യുവതി ഇത്തരത്തിൽ പ്രതിഷേധിച്ചത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

• നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പോലീസ് കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തു. തന്റെ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി തർക്കം നിലനിൽക്കുന്നുണ്ടെന്നും, എത്ര ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. നടുറോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments