back to top
Thursday, February 19, 2026
Google search engine
Homeകേരളംപോലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക്; താടിയും മീശയും വടിച്ച് രൂപമാറ്റം, ഒടുവിൽ സജീവിനെ പൂട്ടിയ 'സിനിമാറ്റിക്' നീക്കം;...

പോലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക്; താടിയും മീശയും വടിച്ച് രൂപമാറ്റം, ഒടുവിൽ സജീവിനെ പൂട്ടിയ ‘സിനിമാറ്റിക്’ നീക്കം; വീഡിയോ പുറത്തുവിട്ട് കേരള പോലീസ്

പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ കേരള പോലീസ് പുറത്തുവിട്ടു. പത്തനാപുരം പിടവൂർ സ്വദേശി സജീവിനെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്.

പിടികൂടാതിരിക്കാൻ താടിയും മീശയും വടിച്ച് രൂപമാറ്റം വരുത്തുകയും മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ചെയ്ത പ്രതിയെ അതിബുദ്ധിപരമായ നീക്കത്തിലൂടെയാണ് പോലീസ് കുടുക്കിയത്. ക്ഷേത്രോത്സവത്തിനിടെ പോലീസ് വാഹനം ഇടിച്ച് തകർത്ത് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണിത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സാഹസികമായ അറസ്റ്റ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/share/v/1XXHcsmEgS/?mibextid=wwXIfr

https://www.facebook.com/share/v/1XXHcsmEgS/?mibextid=wwXIfr

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments