കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആദൂർ സ്വദേശി ചിന്നു പാപ്പുവിനെ (കെ. രേഷ്മ – 24) മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നഗരത്തിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
• ആദൂർ സ്വദേശിനിയായ രേഷ്മ കുറച്ചുനാളുകളായി കാസർകോട് നഗരത്തോടടുത്തുള്ള ക്വാർട്ടേഴ്സിലായിരുന്നു താമസം. മരണകാരണം വ്യക്തമല്ല. ഒരു മാസം മുൻപാണ് രേഷ്മ വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട മാനസിക വിഷമങ്ങളാണോ ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
• (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 0471-2552056)


