കൊല്ലം: മന്ത്രവാദത്തിലൂടെ ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വെണ്ടാർ അരീക്കൽ സ്വദേശി ‘വി.എസ്. മുരാരി തന്ത്രി’ എന്ന് അറിയപ്പെടുന്ന വ്യാജ ജോത്സ്യൻ രാജൻബാബുവാണ് (രാജൻ) അറസ്റ്റിലായത്. ഒളിവിൽ പോയ ഇയാളെ ഭരണിക്കാവിൽ നിന്നാണ് പോലീസ് പിടികൂടിയത്.
• കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ജ്യോതിഷ കാര്യങ്ങൾക്കായി നേരത്തെ എത്തിയ പെൺകുട്ടിയോടും അമ്മയോടും കുട്ടിയുടെ ശരീരത്തിൽ ബാധയുണ്ടെന്നും ഇത് മന്ത്രവാദത്തിലൂടെ മാറ്റാമെന്നും ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച മന്ത്രവാദത്തിനായി എത്തിയപ്പോൾ പെൺകുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
• രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാത്തതിനെ തുടർന്ന് അമ്മ അകത്തു ചെന്ന് നോക്കിയപ്പോഴാണ് കുട്ടി വിവരം പറയുന്നത്. നാട്ടുകാർ സംഘടിച്ചെത്തിയതോടെ ഇയാൾ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.


