back to top
Thursday, February 19, 2026
Google search engine
Homeകേരളംയുവാവിന്റെ ആത്മഹത്യ: കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

യുവാവിന്റെ ആത്മഹത്യ: കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സോഷ്യൽ മീഡിയ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ (42) മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പോലീസ് വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

• സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. തിരക്കുള്ള ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതി മനപ്പൂർവ്വം വീഡിയോ പകർത്തി അപകീർത്തിപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ, മൊഴിയെടുക്കാൻ എത്തിയ പോലീസിനെതിരെ നടപടി വൈകുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

• വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പുറത്തുവിട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

RELATED ARTICLES

Most Popular

Recent Comments