back to top
Tuesday, May 26, 2026
Homeകേരളംരണ്ടിടത്ത് താമര  താമര വിരിയും; 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്ന് ബി.ജെ.പിയുടെ വിലയിരുത്തൽ

രണ്ടിടത്ത് താമര  താമര വിരിയും; 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്ന് ബി.ജെ.പിയുടെ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് വിജയം ഉറപ്പെന്ന് ബി.ജെ.പിയുടെ വിലയിരുത്തൽ. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിക്കുമെന്നാണ് പാർട്ടിയുടെ ആന്തരിക വിലയിരുത്തൽ. ഇതിനുപുറമെ കാട്ടാക്കട, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, മണലൂർ അടക്കം പത്തിടങ്ങളിൽ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

• ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ:

നേമത്ത് ന്യൂനപക്ഷ വോട്ടുകൾ വി. ശിവൻകുട്ടിക്കും കെ.എസ്. ശബരീനാഥനുമായി വിഭജിക്കപ്പെട്ടപ്പോൾ, നിഷ്പക്ഷ-യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിഗമനം. കഴക്കൂട്ടത്ത് ശബരിമല വിഷയം ചർച്ചയായത് കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയാകുമെന്നും ഇത് വി. മുരളീധരന് അനുകൂലമാകുമെന്നും പാർട്ടി വിശ്വസിക്കുന്നു. ഉയർന്ന പോളിങ് നടന്ന കാട്ടാക്കടയിലും വട്ടിയൂർക്കാവിലും പാർട്ടിക്ക് വലിയ പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകൾ കൂട്ടമായി എത്താതിരുന്നത് കെ. സുരേന്ദ്രന് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്.

• ആത്മവിശ്വാസത്തോടെ എൽ.ഡി.എഫും യു.ഡി.എഫും:

അതേസമയം, നേമത്ത് ബി.ജെ.പിയുടെ അവകാശവാദങ്ങൾ തള്ളി എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ രംഗത്തെത്തി. ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നാലും അത് തന്റെ വിജയത്തെ ബാധിക്കില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും കെ.എസ്. ശബരീനാഥനും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments