back to top
Saturday, May 30, 2026
Homeകേരളംആലിന്റെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെട്ടു; വഴിയൊരുക്കാൻ പോലീസ് നിർദ്ദേശം; ഗ്രീൻ ചാനലിലൂടെ തിരുവനന്തപുരത്തേക്ക്

ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെട്ടു; വഴിയൊരുക്കാൻ പോലീസ് നിർദ്ദേശം; ഗ്രീൻ ചാനലിലൂടെ തിരുവനന്തപുരത്തേക്ക്

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. രാത്രി ഏഴുമണിയോടെ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കാൻ പോലീസ് കർശന നിർദ്ദേശം നൽകി. KL 07 DF 3177 എന്ന നമ്പറിലുള്ള ആംബുലൻസിനാണ് ജനങ്ങൾ സഹകരിച്ച് ഗതാഗത സൗകര്യം ഒരുക്കേണ്ടത്.

• ഇടപ്പള്ളിയിൽ നിന്ന് ആരംഭിച്ച് വൈറ്റില, കുണ്ടന്നൂർ, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, കോട്ടയം വഴി വെഞ്ഞാറമൂട് കടന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കാണ് ആംബുലൻസ് എത്തുന്നത്. കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. കിംസിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് കരൾ കൈമാറിയ ശേഷം ആംബുലൻസ് നേരെ എസ്.എ.ടി ആശുപത്രിയിലേക്ക് തിരിക്കും. അവിടെ ചികിത്സയിലുള്ള കുട്ടിക്കാണ് ആലിന്റെ വൃക്കകൾ നൽകുന്നത്.

• വഴിയിലുടനീളം ട്രാഫിക് പോലീസും പോലീസും പ്രത്യേക ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ നൽകാൻ തയ്യാറായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളുടെ തീരുമാനം കേരളം വലിയ ആദരവോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments