back to top
Friday, April 17, 2026
Homeകായികംലോകകപ്പിൽ വൻ അട്ടിമറി; മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; മുസറബാനിക്ക് 4 വിക്കറ്റ്

ലോകകപ്പിൽ വൻ അട്ടിമറി; മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; മുസറബാനിക്ക് 4 വിക്കറ്റ്

കൊളംബോ: ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വമ്പൻ അട്ടിമറി. മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ വീഴ്ത്തിയത്. സിംബാബ്‌വെ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി.

• 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിങ് മുസറബാനിയുടെ പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ബ്രാഡ് ഇവാൻസ് മൂന്ന് വിക്കറ്റും നേടി. ഒരു ഘട്ടത്തിൽ 29 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഓസീസിനെ മാക്‌സ്‌വെൽ (31) – മാറ്റ് റെൻഷോ (53) സഖ്യം മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതാണ്. എന്നാൽ മാക്സ്വെല്ലിനെ പുറത്താക്കി റയാൻ ബർൾ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ സിംബാബ്‌വെ വീണ്ടും പിടിമുറുക്കി.

• നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 56 പന്തിൽ 64 റൺസെടുത്ത ബ്രിയാൻ ബെന്നെറ്റിന്റെ മികവിലാണ് 169 റൺസെടുത്തത്. ടി. മറുമാനിയും റയാൻ ബർളും 35 റൺസ് വീതം നേടി. ക്യാപ്റ്റൻ സിക്കന്ദർ റാസ 25 റൺസുമായി പുറത്താകാതെ നിന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ സിംബാബ്‌വെയുടെ ഏറ്റവും തിളക്കമാർന്ന വിജയങ്ങളിൽ ഒന്നാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments