back to top
Thursday, February 19, 2026
Google search engine
Homeകേരളംഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു, നോവായി അലൻ റൂമി

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു, നോവായി അലൻ റൂമി

ഷാർജ: പിതാവിനെ കാണാൻ നാട്ടിൽ നിന്ന് സന്ദർശക വിസയിലെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം താമസസ്ഥലത്തിന് സമീപം വെച്ചായിരുന്നു അപകടം.

• ഷാർജയിലെ തലാൽ ഗ്രൂപ്പ് സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഷറഫുദ്ദീനെ കാണാനായി കഴിഞ്ഞ മാസം 18-നാണ് അലൻ മാതാവിനൊപ്പം യുഎഇയിൽ എത്തിയത്. രണ്ട് മാസത്തെ സന്ദർശക വിസയിൽ എത്തിയതായിരുന്നു കുഞ്ഞ്. താമസസ്ഥലത്തിന് സമീപത്ത് വെച്ച് കാറിടിച്ചാണ് അപകടമുണ്ടായത്.നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments