back to top
Saturday, May 30, 2026
Homeകേരളംതണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; അബുദാബിയിൽ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു

തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; അബുദാബിയിൽ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു

അബുദാബി: യുഎഇയിലെ കടുത്ത തണുപ്പകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് ഉറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് ഫുജൈറ മസാഫിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അൻസാറിനെ ജോലി ചെയ്യുന്ന ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

• തണുപ്പിനെ പ്രതിരോധിക്കാൻ ട്രക്കിനകത്ത് ഹീറ്റർ ഓൺ ചെയ്ത് ഉറങ്ങിയപ്പോൾ അതിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നിലവിൽ മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വടകര സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വേർപാട് പ്രവാസലോകത്തെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments