back to top
Thursday, February 19, 2026
Google search engine
Homeകേരളംകീം (KEAM 2026): പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

കീം (KEAM 2026): പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

• പ്രധാന വിവരങ്ങൾ:

• അവസാന തീയതി: ജനുവരി 31.

• ആവശ്യമായ രേഖകൾ: പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവ ജനുവരി 31-നകം അപ്‌ലോഡ് ചെയ്യണം.

• മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ഫെബ്രുവരി 7 വരെ സമയം അനുവദിച്ചിട്ടുണ്ട്.

• നീറ്റ് (NEET) പരീക്ഷാർത്ഥികൾ ശ്രദ്ധിക്കുക: കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷ എഴുതുന്നവരാണെങ്കിലും കീം പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടത് നിർബന്ധമാണ്.

• വെബ്സൈറ്റ്: www.cee.kerala.gov.in | ഹെൽപ് ലൈൻ: 0471 2332120.

• തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ഡിവിഷനിൽ ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. എസ്‌.സി/എസ്‌.ടി/മറ്റർഹ വിഭാഗക്കാർക്ക് ഫീസ് സൗജന്യവും സ്‌റ്റൈപ്പന്റും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.captkerala.com സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments