back to top
Friday, September 11, 2026
Homeകേരളംകാർ മതിലിലിടിച്ച് കത്തി യാത്രക്കാരന് ദാരുണാന്ത്യം

കാർ മതിലിലിടിച്ച് കത്തി യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: ചേവായൂരിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചു. ചേവായൂർ സ്വദേശി സി.പി. സുധാകരൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ സുധാകരന്റെ വീടിന് സമീപത്തായിരുന്നു അപകടം. വാഹന, സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങി അല്പസമയത്തിനകമാണ് അപകടത്തിൽപ്പെട്ടത്.

ഇറക്കം ഇറങ്ങിവരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. അപകടത്തിൽ കാറിന്റെ വാതിൽ അടഞ്ഞുപോയതിനാൽ പുറത്തിറങ്ങാൻ കഴിയാതെ സുധാകരൻ ഉള്ളിൽ കുടുങ്ങുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments