back to top
Monday, May 11, 2026
Homeകേരളംനടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; അടൂരിൽ ട്രക്കും ഇന്നോവയും കൂട്ടിയിടിച്ച് ദുരന്തം

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; അടൂരിൽ ട്രക്കും ഇന്നോവയും കൂട്ടിയിടിച്ച് ദുരന്തം

പത്തനംതിട്ട: മലയാള ചലച്ചിത്ര-സീരിയൽ നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും സന്തോഷ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കോട്ടയം ഭാഗത്തേക്ക് കാർ ഓടിച്ചുപോവുകയായിരുന്നു സന്തോഷ്. എതിരെ വന്ന ട്രക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനെയും ഭാര്യയെയും പുറത്തെടുത്തത്. ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments