back to top
Tuesday, May 12, 2026
Homeകണ്ണൂർകേരളത്തിൽ വേനൽമഴ ശക്തമാകുന്നു;ഇന്ന് കണ്ണൂർ ഉൾപ്പെടെയുള്ള  മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു;ഇന്ന് കണ്ണൂർ ഉൾപ്പെടെയുള്ള  മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂർ: കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽമഴ സജീവമാകുന്നു. ഇന്ന് (ഏപ്രിൽ 30) കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടുക്കിയിൽ മരം കടപുഴകി വീണും വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂരകൾ പറന്നുപോയും വലിയ കൃഷിനാശവും നാശനഷ്ടങ്ങളുമുണ്ടായി. മെയ് 2 വരെ കേരളത്തിൽ മഴ തുടരുമെന്നാണ് സൂചന.

മുന്നറിയിപ്പുള്ള ജില്ലകൾ:

• വ്യാഴാഴ്ച (30/04/2026): കണ്ണൂർ, കാസർകോട്, ഇടുക്കി (യെല്ലോ അലർട്ട്)

• വെള്ളിയാഴ്ച (01/05/2026): പത്തനംതിട്ട, ഇടുക്കി, വയനാട് (യെല്ലോ അലർട്ട്)

• ശനിയാഴ്ച (02/05/2026): ആലപ്പുഴ, കോട്ടയം, എറണാകുളം (യെല്ലോ അലർട്ട്)

ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments